മട്ടാഞ്ചേരി: പനയപ്പള്ളി ശാഖായോഗം വാർഷിക പൊതുയോഗം കൊച്ചി യൂണിയൻ പ്രസിഡന്റ് എ. കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ എ.ബി. ഗിരീഷ്, ഇ. വി. സത്യൻ, യൂത്ത് മൂവ്മെന്റ് നേതാക്കളായ ശ്യാംപ്രസാദ്, അജയഘോഷ്, ഗൗതമൻ റോഷൻ തുടങ്ങിയവർ സംബന്ധിച്ചു. നിയുക്ത പ്രസിഡന്റ് അനിൽകുമാർ സംസാരിച്ചു. എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഒറ്റ തിരിഞ്ഞു നടക്കുന്ന അക്രമങ്ങൾക്കെതിരെ യോഗം ശക്തമായി പ്രതിഷേധിച്ചു. പനയപ്പള്ളി ശാഖ ജനറൽ സെക്രട്ടറിക്ക് പിന്തുണ പ്രഖ്യാപിച്ചു.