mo-

ആലുവ: ആലുവ ദേശാഭിവർദ്ധിനി സഹകരണ ബാങ്ക് ഒരുക്കിയ ഞാറ്റുവേല ചന്ത ബാങ്ക് കവലയിൽ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി. സലിം അദ്ധ്യക്ഷനായി. സെക്രട്ടറി എ.എച്ച്. റഷീദ്, നഗരസഭ വൈസ് ചെയർപേഴ്സൺ സൈജി ജോളി, കൃഷി ഓഫീസർ രാജ്കുമാർ, പി.ആർ. രതീഷ് എന്നിവർ സംസാരിച്ചു. ഒരു വർഷം കൊണ്ട് കായ്ക്കുന്ന പ്ലാവ്, എല്ലാ കാലാവസ്ഥയിലും കായ്ക്കുന്ന മാവ്, പേര, കടപ്ലാവ്, കുറ്റി കുരുമുളക്, ചാമ്പ, സപ്പോട്ട, ഡ്രാഗൺ ഫ്രൂട്ട്, ചെടി മുരിങ്ങ, വേപ്പിൻ തൈ ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളും ഇൻഡോർ പ്ലാന്റുകളും ആവശ്യക്കാർക്ക് ചന്തയിൽ നിന്ന് വിലക്കുറവിൽ ലഭിക്കും. കർഷകരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ബാങ്ക് പ്രസിഡന്റ് വി. സലിം അറിയിച്ചു. ഞാറ്റുവേലചന്ത അഞ്ചിന് സമാപിക്കും.