പള്ളുരുത്തി: തഴുപ്പ് തെക്ക് ശാഖയിലെ 474-ാം നമ്പർ വനിതാസംഘത്തിന്റെ വാർഷികപൊതുയോഗം എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻകൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു വനിതാസംഘം ചെയർപേഴ്സൺ സൈനിപ്രസാദ് അദ്ധ്യക്ഷയായി. ഭാരവാഹികളായി സിജി സജീവൻ (പ്രസിഡന്റ്) രാജേശ്വരി ബാലസുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റ്), രാജലക്ഷ്മി ധർമ്മജൻ (സെക്രട്ടറി), രമ്യ സുനിൽ (ജോ. സെക്രട്ടറി), ഗായത്രി പ്രകാശൻ, രാജി ശശി, രജനി സുരേഷ്, ധന്യ മഞ്ജീഷ്, വനജ രാജൻ, ഓമന സതീശൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. വനിതാസംഘം കൺവീനർ ലേഖ സുധീർ, തഴുപ്പ് തെക്ക് ശാഖാപ്രസിഡന്റ് അശോകൻ, സെക്രട്ടറി ബാലസുബ്രഹ്മണ്യൻ, ഷാജി, ദിലീപ്, യൂണിയൻ വനിതാ വൈസ് ചെയർപേഴ്സൺ സംഗീത സലിംകുമാർ, ശ്രീമോൻ, അജയ്ഘോഷ്, എന്നിവർ സംബന്ധിച്ചു.