കൊച്ചി: കൂടിയാലോചനകളും ചർച്ചകളുമില്ലാതെ ക്രിമിനൽ നിയമങ്ങൾ അശാസ്ത്രീയമായി നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്സ് കരിദിനം ആചരിച്ചു. ഹൈക്കോടതി യൂണിറ്റിൽ നടന്ന കരിദിനാചാരണം ഐ.എ.എൽ സംസ്ഥാന പ്രസിഡന്റും അഡീഷണൽ അഡ്വക്കേറ്റ് ജനറലുമായ അഡ്വ.കെ.പി. ജയചന്ദ്രൻ ഐ.എ.എൽ ദേശീയ കമ്മിറ്റിഅംഗം അഡ്വ. കബനി ദിനേഷിന് ബാഡ്ജ് നൽകി ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ എം.എച്ച് ഹനിൽകുമാർ, മനു ഗോവിന്ദ്, സി.പി. പ്രദീപ്, കെ.പി. മധു, ദീപ നാരായണൻ, എസ്. രഞ്ജിത്, ഡെന്നി ദേവസി, അശ്വിൻ സേതുമാധവൻ, റിയാൽ ദേവസി, ജാഫർഖാൻ തുടങ്ങിയവർ പങ്കെടുത്തു.