ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വിമെനിൽ (ഓട്ടോണമസ്) നാലുവർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാം ആദ്യ ബാച്ചിന്റെ പ്രവേശനോത്സവം കേരള പൊലീസ് അക്കാഡമി അസി. ഡയറക്ടറും പൊലീസ് സൂപ്രണ്ടുമായ ഐശ്വര്യ ഡോങ്‌ഗ്രെ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാം സഹായിക്കുമെന്ന് ഐശ്വര്യ ഡോഗ്രെ അഭിപ്രായപ്പെട്ടു. കോളേജിലെ റാങ്ക് ജേതാക്കളെ ആദരിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിലൻ ഫ്രാൻസ് അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, മാനേജർ റവ. സിസ്റ്റർ ചാൾസ്, കലാലയത്തിലെ നാലുവർഷ ഓണേഴ്‌സ് ബിരുദപ്രോഗ്രാം കോർഡിനേറ്റർ ഡോ. എം. സൗമി മേരി, പി.ടി.എ വൈസ് പ്രസിഡന്റ് ആന്റണി കാവുങ്കൽ, ഡോ. പി. സൂര്യ എന്നിവർ സംസാരിച്ചു. സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസ് മുൻ ഡയറക്ടർ ഡോ. റസീന പത്മം രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസെടുത്തു.
ആലുവ യു.സി കോളേജിൽ നാലുവർഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകൾ മാനേജർ ഡോ. കെ.പി. ഔസേപ്പ് ഉദ്ഘാടനം ചെയ്തു, പ്രിൻസിപ്പൽ ഡോ. മിനി ആലീസ്, സോണി വർഗീസ്, നഗരസഭ കൗൺസിലർ ഗയിൽസ് ദേവസി പയപ്പളളി, കരുമാലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുൽ സലാം, സിസ്റ്റർ ഉദയ തോമസ്, കെ.എസ്. ഫാത്തിമ, ഗഫൂർ പി.സി. അജിത് കുമാർ എന്നിവർ സംസാരിച്ചു. യു.ജി ഓണേഴ്‌സ് പ്രോഗ്രാമുകളെ കുറിച്ച് നോഡൽ ഓഫീസർ സിജിൻ കെ. പോൾ ക്ലാസെടുത്തു. യു.ജി, പി.ജി കോഴ്‌സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വരെയും പി.എച്ച്.ഡി നേടിയവരെയും ആദരിച്ചു.