1
ഇടക്കൊച്ചി ബാങ്കിൻ്റെ അവാർഡ് വിതരണം സബ് കളക്ടർ കെ.മീര ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണോദ്ഘാടനം ഫോർട്ടുകൊച്ചി സബ്കളക്ടർ കെ. മീര നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉയർന്ന ഗ്രേഡ് നേടിയയ അംഗങ്ങളുടെ മക്കൾക്കും ഇടക്കൊച്ചി ഗവ.ഹൈസ്കൂളിൽനിന്ന് ഫുൾ എപ്ളസ് നേടിയ വിദ്യാർത്ഥികൾക്കും ഡിഗ്രി, പി.ജി വിദ്യാർഥികൾക്കും എം.ബി.ബി.എസ്, ബി.ഡി എസ്, സി.എ കരസ്ഥമാക്കിയവർക്കും കാഷ് അവാർഡും ട്രോഫിയും നൽകി. ജീജ ടെൻസൻ, അഭിലാഷ് തോപ്പിൽ, പി.ഡി. സുരേഷ്, കെ.എം. മനോഹരൻ, ടി. ആർ. ജോസഫ്, ജസ്റ്റിൻ കവലക്കൽ, അഗസ്റ്റിൻ ജോസഫ്, അഡ്വ. ശ്യാം കെ.പി, എം.കെ. നരേന്ദ്രൻ,കർമ്മിലി ആന്റണി, മഞ്ജുള നടരാജൻ, ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.