y
ട്രൂറ തിരുവാങ്കുളം മേഖല വാർഷിക സമ്മേളനം ചെയർമാൻ വി.പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: നഗരസഭയുടെ അനാസ്ഥയിൽ മൂന്നുവർഷമായി അടഞ്ഞുകിടക്കുന്ന തണ്ണീർച്ചാൽ പാർക്കിനെ നാശത്തിന്റെ വക്കിൽനിന്ന് രക്ഷിക്കണമെന്ന് ട്രൂറ തിരുവാങ്കുളം മേഖലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. വാർഷികസമ്മേളനം ട്രൂറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.എം. വിജയൻ, സെക്രട്ടറി എം.എസ്. നായർ, ട്രഷറർ കെ.കെ. ജോസഫ്, ട്രൂറ കൺവീനർ വി.സി. ജയേന്ദ്രൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പി.എം. വിജയൻ (പ്രസിഡന്റ്), കെ. ചന്ദ്രശേഖരൻനായർ, പി.കെ. രഘുനന്ദൻ, ടി.എൻ. പ്രസാദ് (വൈസ് പ്രസിഡന്റുമാർ), എം.എസ്. നായർ (സെക്രട്ടറി), എം. വേണുഗോപാലൻ, അഡ്വ. രാജരാജവർമ, എസ്. പരമേശ്വരൻ (ജോ. സെക്രട്ടറിമാർ), കെ.കെ. ജോസഫ് (ട്രഷറർ), കെ.എൻ. സുന്ദരൻപിള്ള, ജി. ബാലകൃഷ്ണൻ (ഓഡിറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.