nirmala
നിർമല കോളേജിൽ (ഓട്ടോണോമസ്) ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിജ്ഞാനോത്സവം കേരള ടൂറിസം ഡയറക്ടറും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ : നിർമല കോളേജിൽ (ഓട്ടോണോമസ്) ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി വിജ്ഞാനോത്സവം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ ദീക്ഷാരംഭ് 2024-25 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കേരള ടൂറിസം ഡയറക്ടറും കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്തു. കോതമംഗലം രൂപതാ അദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജ് മാനേജർ ഫാ. ഡോ. പയസ് മലേക്കണ്ടത്തിൽ അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, ആവോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, ഫാ. പോൾ കളത്തൂർ, മാത്യൂസ് കെ. മനയാനി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കലാവിരുന്നും അരങ്ങേറി. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഇൻഡക്ഷൻ പോഗ്രാം ജൂലൈ 6ന് സമാപിക്കും.