1
പള്ളുരുത്തി പബ്ളിക്ക് ലൈബ്രറിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ എസ്. സന്തോഷ് കുമാർ സംസാരിക്കുന്നു

പള്ളുരുത്തി: വായന പക്ഷാചരണത്തിന്റെ ഭാഗമായി പബ്ലിക് ലൈബ്രറി ഹാളിൽ പി. കേശവദേവ്, പൊൻകുന്നം വർക്കി, എൻ. പി. മുഹമ്മദ് അനുസ്മരണ സമ്മേളനവും ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ പ്രസംഗമത്സരവും നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. വി.പി. ശശി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് കൗൺസിൽ അംഗം ടി.കെ. സുധീർ, ഇ.കെ. അബ്ദുൾ കലാം, കെ.ആർ. തുളസിദാസ്, എം.സി. സ്വരാജ് എന്നിവർ സംബന്ധിച്ചു.