മൂവാറ്റുപുഴ: വൈസ് മെൻസ് ക്ലബ്ബ് ഒഫ് മിഡ് ടൗൺ മൂവാറ്റുപുഴയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. വൈസ്‌മെൻ ഡിസ്ട്രിക്റ്റ് സിക്സ് ഗവർണ്ണർ ഹരിഹരൻ പിള്ള സ്ഥാനാരോഹണം നടത്തി. ഡെന്റ് കെയർ ഡെന്റൽ ലാബ് ചെയർമാൻ ജോൺ കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്തു. എൽ.ആർ.ഡി ആഗ്നസ് മാണി ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് എം.ഡി.കുര്യൻ, സെക്രട്ടറി ഒ.കെ വിവേകിതൻ, കെ.എം. മാണി, ബേബി മാത്യു, ബിൻസി ജോണി, ജോർജ് വെട്ടിക്കുഴി തുടങ്ങിയവർ സംസാരിച്ചു. സ്വപ്ന എസ്.നായർ (പ്രസിഡന്റ് ), ചിഞ്ചു ചാർലി (സെക്രട്ടറി), ബിൻസി ജോണി (ട്രഷറർ), സൈലജ എസ്.നായർ (മെനറ്റ്സ് പ്രസിഡന്റ് ), ആദ്യൻ വിമൽ (ലിംഗ്സ് പ്രസിഡന്റ് ) എന്നിവർ ഭാരവാഹികളായി ചുമതലയേറ്റു.