blockpanchayath

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും വനം വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റേയും സംയുക്താഭിമുഖ്യത്തിലുള്ള മിയാവാക്കി വനത്തിന്റെ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ അഞ്ചു സെന്റ് സ്ഥലത്താണ് നഗരവനം പദ്ധതിയിലുൾപ്പെടുത്തി മിയാവാക്കി വനം നിർമ്മിക്കുന്നത്. 150 ഓളം വിവിധ ഇനത്തിൽപ്പെട്ട ചെടികളാണ് നടുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രൊഫ. ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാറാമ്മ ജോൺ, ഒ.കെ. മുഹമ്മദ്, ഷിവാഗോ തോമസ്, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എ. ലക്ഷ്മി, ബി.ഡി.ഒ എം.ജി. രതി തുടങ്ങിയവർ സംസാരിച്ചു.