പെരുമ്പാവൂർ: വളയൻചിറങ്ങര എൻ.എസ്.എസ് ഐ.ടി.ഐയുടെ 47-ാമത് വാർഷികാഘോഷം പെരുമ്പാവൂർ പോളിടെക്നിക്ക് കോളേജ് റിട്ട. എച്ച്.ഒ.ഡി വി.എം.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക പൂർവ്വ വിദ്യാർത്ഥി സംഗമം മുൻ ഗ്രൂപ്പ് ഇൻസ്ട്രക്ടർ എസ്. പരമേശ്വരൻനായർ ഉദ്ഘാടനം ചെയ്തു. വളയൻചിറങ്ങര എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് സി.വി. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷനായി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡുകൾ വേങ്ങൂർ ഐ.ടി.ഐ. പ്രിൻസിപ്പൽ സിന്ധു പോൾ വിതരണം ചെയ്തു. എൻ. എസ്. എസ്. കരയോഗം സെക്രട്ടറി സി.വേണുഗോപാൽ, മേഖലാ കൺവീനർ അനുരാഗ് പരമേശ്വരൻ, പെരുമ്പാവൂർ വിദ്യാ ജ്യോതി പ്രിൻസിപ്പൽ രാജപ്പൻ എസ്. തെയ്യാരത്ത്, മുൻ മാനേജർ ടി.കെ. ശശീന്ദ്രൻ, കെ.പി. നാരായണൻ നായർ, ജോൺ വി.ഡാനിയൽ, ആനന്ദ് ഷണ്മുഖൻ എന്നിവർ സംസാരിച്ചു.