അങ്കമാലി: മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിൽ നാലുവർഷ ബിരുദ കോഴ്‌സ് ആരംഭിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷെമി ജോർജ് അദ്ധ്യക്ഷയായി. അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസും നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിലും സംയുക്തമായി ഉദ്ഘാടനം ചെയ്തു. രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിലെ അസോസിയേറ്റ് ഡീൻ ഡോ. എയ്ഞ്ചല സൂസൻ മാത്യു മുഖ്യപ്രഭാഷണം നടത്തി. ബിരുദ കോഴ്‌സിന്റെ കോളേജ് നോഡൽ ഓഫീസർ റിനു കെ. ലൂയിസ്, അദ്ധ്യാപക പ്രതിനിധി ഡോ. കെ.എസ്. സിന്ധു എന്നിവർ പ്രസംഗിച്ചു.