പെരുമ്പാവൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിന്റെ കമാണ്ടർ കെ. കുര്യാക്കോസ് അനുസ്മരണ സമ്മേളനവും സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുള്ള അവാർഡ് ദാനവും നടന്നു. മികച്ച വിജയം നേടിയ പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സിനിമാതാരം ജാഫർ ഇടുക്കി അവാർഡ് സമ്മാനിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, നഗരസഭാ ചെയർമാൻ ബിജു ജോൺ ജേക്കബ്, അഡ്വ. എൻ.സി. മോഹനൻ, അസോസിയേഷൻ സംസ്ഥാന പ്രസിഡൻ് ജി.ജയപാൽ എന്നിവർ സംസാരിച്ചു.