ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ മഹിളാലയം കവലയിലെ ഹോട്ടലിന് പുതിയതായി അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കണമെന്ന് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി യോഗം ഏകകണ്ഠമായി സർക്കാരിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ എൽ.ഡി.എഫും പിന്തുണക്കുകയായിരുന്നു. ആരാധനാലയങ്ങൾക്ക് സമീപം ബാർ അനുവദിച്ച സർക്കാർ നടപടിക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും ശക്തമായ പ്രതിഷേധത്തിലാണ്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്നാണ് ഭരണകക്ഷിയായ എൽ.ഡി.എഫും പ്രമേയത്തെ പിന്തുണച്ചത്.