മൂവാറ്റുപുഴ: മേള ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ ഭരണസമിതി യോഗം ചേർന്ന് ഔദ്യോഗിക ഭാരവാഹികളായി പി.എം. ഏലിയാസ് (പ്രസിഡന്റ് ), പി.എ. സമീർ (വൈസ് പ്രസിഡന്റ് ), മോഹൻദാസ് എസ്.(സെക്രട്ടറി), പ്രിജിത് ഒ. കുമാർ (ജോയിന്റ് സെക്രട്ടറി), സുർജിത് എസ്തോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മൃദുൽ ജോർജാണ് വോയ്സ് ഓഫ് മേളയുടെ ചീഫ് എഡിറ്റർ. ഡീൻ കുര്യാക്കോസ് എം.പി, ഫ്രാൻസിസ് ജോർജ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് എന്നിവരെ ഭരണസമിതിയിലേക്ക് നാമനിർദ്ദേശം ചെയ്തു. പതിനേഴംഗ ഭരണസമിതിയിലേയ്ക്ക് എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്.