അങ്കമാലി: അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ബിജെപി മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എൻ .മനോജ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം എം.എൻ. ഗോപി, അഡ്വ. വി.എൻ. സുഭാഷ്, രാഹുൽ പാറക്കടവ്, സന്ദീപ് ശങ്കർ, എ.വി രഘു, സി.എം ബിജു, സേവ് അർബൻ സംരക്ഷണ സമിതി കൺവീനർ ഷാജു, കെ.എസ് സുപ്രിയ, പി.ടി. ശശി തുടങ്ങിയവർ സംസാരിച്ചു.