കുറുപ്പംപടി: അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ പുരസ്കാര വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ അദ്ധ്യക്ഷനമായി. പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി പ്രതിഭകളെ അനുമോദിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഡോ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ്. ശശിധരൻ നായർ, ബിനു തച്ചയത്ത്, പി.കെ. ഉദയനൻ, വി.വി. രാധാകൃഷ്ണൻ, ഇ.എം. ഇബ്രാഹിം, സെക്രട്ടറി കിരൺ പി. അശോക് തുടങ്ങിയവർ സംസാരിച്ചു.