kurukk

കൊച്ചി: അരൂർ - തുറവൂർ എലവേറ്റ‌ഡ് ഹൈവേ നിർമ്മാണത്തിൽ ഹൈവേ അതോറിട്ടിക്ക് ഹൈക്കോടതിയുടെ വിമർശനം. ബദൽ മാർഗ്ഗങ്ങൾ ഒരുക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ സാധാരണ നടക്കാറുള്ളത്. എന്നാൽ ജനങ്ങൾക്ക് യാതൊരു വിലയും നൽകാതെയാണ് ഇവിടത്തെ നിർമ്മാണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അരൂർ പെട്രോൾ പമ്പിന് സമീപം കെ.എസ്.ആർ.ടി.സി ബസ് ചെളിയിൽ പുതഞ്ഞ ചിത്രം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ വിമർശനം. വിഷയത്തിൽ ദേശീയ പാത അതോറിട്ടിയോട് കോടതി വിശദീകരണം തേടി. ബുധനാഴ്ച വിഷയം വീണ്ടും പരിഗണിക്കും.