പെരുമ്പാവൂർ: സർവമത സമ്മേളന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തോട്ടുവ മംഗള ഭാരതിയിൽ ബുദ്ധദർശനത്തെകുറിച്ച് പഠനക്ലാസ് സംഘടിപ്പിച്ചു. ഗുരുകുലം സ്റ്റഡി സർക്കിൾ പത്തനംതിട്ട ജില്ലാ കാര്യദർശി ടി.ആർ. റെജികുമാർ അദ്ധ്യക്ഷനായി. ക്ളാസിന്റെ ഉദ്ഘാടനം റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി. നടേശൻ നിർവഹിച്ചു. സ്വാമിനി ജ്യോതിർമയി ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരു നിത്യചൈതന്യ യതിയുടെ ജീവിതത്തെക്കുറിച്ച് ഇന്ദ്രസേനൻ ചാലക്കുടി അവതരിപ്പിച്ച വിഷ്വൽ പ്രദർശനവും നടന്നു.