കൂത്താട്ടുകുളം: മംഗലത്തുതാഴം ചോരകുഴി റോഡിൽ പാറപ്പാലിൽ മില്ലിന്റെ ഭാഗത്ത് മാഞ്ചോട്ടിൽ ഡോ. എം.എസ്. ജോർജിന്റെ സ്ഥലത്ത് നിന്ന തെങ്ങാണ് കടപുഴകി വീണത് കണ്ടത്തിൽ രാജപ്പന്റെ ഗേറ്റിനു മുകളിലേക്ക് രാവിലെ ആറര മണിയോടെയാണ് തെങ്ങ് വീണത്. നഗരസഭാ കൗൺസിലർ ബോബൻ വർഗീസ്, കൂത്താട്ടുകുളം അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം. ശ്യാം മോഹൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിൻസ് മാത്യു, പ്രശാന്ത് കുമാർ, അജയ് സിംഗ്, ഡ്രൈവർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.