dr-p-r-sha
ഡോ. പി.ആർ. ശാസ്ത്രി

പറവൂർ: സംസ്കൃത പണ്ഡിതനും നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം സ്കൂൾ സ്ഥാപകനുമായ ഡോ. പി.ആർ. ശാസ്ത്രി അനുസ്മരണ സമ്മേളനവും സ്കൂളിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഇന്ന് രാവിലെ പത്തരക്ക് പറവൂർ ടി.ബി ഹാളിൽ നടക്കും. എൻ.പി.ഒ.എൽ ഡയറക്ടർ ഡോ. ദുവ്വൂരി ശേഷഗിരി ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. എൻഡോവ്മെന്റ് വിതരണം യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടിയും നവതി ആഘോഷങ്ങളുടെ ലോഗോപ്രകാശനം ജോയിന്റ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ ബി. ഷേ‌ർളിയും നി​ർവഹി​ക്കും. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. പി.ആർ. ശാസ്ത്രി അനുസ്മരണം എസ്.എൻ.വി സ്കൂൾ മുൻ പ്രിൻസിപ്പൽ എം.വി. ഷാജിയും അനുഗ്രഹ പ്രഭാഷണം യോഗം ഡയറക്ടർ എം.പി. ബിനുവും നി​ർവഹി​ക്കും.

യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, ഡി. ബാബു, നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ, വൈസ് ചെയർമാൻ എം.ജെ. രാജു, പി.ടി.എ. പ്രസിഡന്റ് കെ.ബി. സുഭാഷ്, പ്രിൻസിപ്പൽ വി. ബിന്ദു. ഹെഡ്മാസ്റ്റർ സി.കെ. ബിജു, ‌ഡോ. ശ്രീരാജ്. യൂണിയൻ കമ്മിറ്റി അംഗങ്ങളായ കണ്ണൻ കൂട്ടുകാട്, ഡി. പ്രസന്നകുമാർ, വി.എൻ. നാഗേഷ്, വി.പി. ഷാജി, ടി.എം. ദിലീപ്, സ്റ്റാഫ് സെക്രട്ടറി പി. മോഹൻകുമാർ എന്നിവർ സംസാരിക്കും.

എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനും എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളും പി.ടി.എയും സംയുക്തമായാണ് സമ്മേളനം നടത്തുന്നത്.