വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിൽ കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച രാപ്പകൽ സമരം സി.പി.എം. ജില്ലാ സെക്രട്ടറി സി. എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. എടവനക്കാട് വില്ലേജ് ഓഫീസിന് മുന്നിലെ സമരം ഇന്ന് രാവിലെ 10ന് സമാപിക്കും. ഏരിയ കമ്മിറ്റിയംഗം പി.വി. ലൂയിസ് അദ്ധ്യക്ഷനായി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ, എ.കെ. ശശി, കെ.വി. നിജിൽ, അഡ്വ. സുനിൽ ഹരീന്ദ്രൻ, കെ.യു. ജീവൻമിത്ര, എം.പി. ശ്യാംകുമാർ, ഇ.സി. ശിവദാസ് എന്നിവർ സംസാരിച്ചു.