വൈപ്പിൻ: സാഹിത്യ പ്രവർത്തക സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചങ്ങമ്പുഴ അനുസ്മരണം സംഘടിപ്പിച്ചു. ജോസഫ് പനക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. എൻ. എസ്. ഡെയ്‌സി, ദേവദാസ് ചേന്ദമംഗലം, ബാബു മുനമ്പം, വിവേകാനന്ദൻ മുനമ്പം, ദേവി നെടിയുട്ടം, കവിത ബിജു, കെ. എസ്. സലി , രേഖാദേവദാസ് എന്നിവർ സംസാരിച്ചു.