sngist

പറവൂർ: മനയ്ക്കപ്പടി എസ്.എൻ.ജിസ്റ്ര് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഗുരുദേവ ട്രസ്റ്ര് ചെയർമാൻ വി.പി. ആശപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗുരുദേവ ട്രസ്റ്റ് സെക്രട്ടറി കെ.എം. ലൈജു, പ്രൊജക്ട് മാനേജർ പ്രൊഫ. പി.എം. സുരേഷ്, ഡോ. സി.ആർ. കവിത, ഡോ. കെ.ജെ. ജെയിംസ്, കെ.ജി. രാകേഷ് എന്നിവർ സംസാരിച്ചു. റാങ്ക് ലഭിച്ച വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.