photo

വൈപ്പിൻ: കൊച്ചി താലൂക്ക് കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ പള്ളിപ്പുറം ശാഖാ വാർഷിക യോഗം പള്ളിപ്പുറം കോവിലകത്തും കടവ് എസ്‌സി ഹാളിൽ താലൂക്ക് പ്രസിഡന്റ് ടി.എ. വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി.ഡി. ജോസ് അദ്ധ്യക്ഷനായി. നിർമ്മാണ തൊഴിലാളി ക്ഷേമപെൻഷൻ കുടിശിക ഉടൻ നൽകണം, പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കണം, വിവാഹ ധനസഹായം 50000 രൂപയാക്കണം, ക്ഷേമനിധിയിൽ അംഗങ്ങളായി വിരമിക്കുന്ന തൊഴിലാളികൾക്ക് അംശാദായം ഉൾപ്പെടെ രണ്ട് ലക്ഷം രൂപ നൽകണം തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. കെ.എഫ്.സി.എൽ. സെക്രട്ടറി ഐ.ആർ. സെബാസ്റ്റ്യൻ മരണാനന്തര സഹായ കാർഡ് വിതരണവും കെ.ജെ. തോമസ് വിദ്യാഭ്യാസ പ്രോത്സാഹന സമ്മാന വിതരണവും നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എ.എ. മാത്യൂസ്, സി.കെ. ബാബു, കെ.ജി. തങ്കച്ചൻ, കെ.ആർ. വർഗീസ്, പി.എസ്. ആന്റണി, പ്രദീപ് ആന്റണി, ജോസഫ് ടൈറ്റസ് എന്നിവർ സംസാരിച്ചു.