തിരുവാങ്കുളം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി കുരീക്കാട് ജനകീയ വായനശാലയുടെ ഉപസമിതിയായ എഴുത്തച്ഛൻ വായനക്കൂട്ടം പി. കേശവദേവ് അനുസ്മരണം സംഘടിപ്പിച്ചു. വായനശാല സെക്രട്ടറി എസ്. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ചോറ്റാനിക്കര പബ്ലിക് ലൈബ്രറി സെക്രട്ടറി സാജു ചോറ്റാനിക്കര പി. കേശവദേവ് അനുസ്മരണവും ഭ്രാന്താലയം നോവലിന്റെ പുസ്തകാവതരണവും നടത്തി. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ശിവദാസ്, രമേശൻ കെ.ആർ, എം.കെ. ജയകൃഷ്ണൻ, കുര്യാക്കോസ് എ.വി, രാഘവൻ എം.എ, ഹരിദാസ് എസ്, ബിജു എസ്.എൽ.പുരം, രാജേശ്വരി കെ.കെ, ആവണി വിജയകുമാർ, ജോൺ തോമസ് ആലുങ്കൽ എന്നിവർ സംസാരിച്ചു.