കൊച്ചി: ഡോക്ടേഴ്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി രണ്ടായിരത്തിൽപരം രോഗികളുടെയും സഹപ്രവർത്തകരുടെയും കൃതജ്ഞതാ സന്ദേശങ്ങൾ കൊണ്ട് മതിലൊരുക്കി എറണാകുളം ലൂർദ് ആശുപത്രി. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതും മുൻകാലങ്ങളിൽ വിജയകരമായി ചികിത്സ പൂർത്തിയാക്കിയതുമായ രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും സഹകരണത്തോടെയാണ് സിഗ്‌നേച്ചർ വാൾ ഒരുക്കിയത്. രോഗികൾ എഴുതിയ കൃതജ്ഞതാ കുറിപ്പുകൾ ആതുരസേവനരംഗത്ത് അറുപതാം വർഷത്തിലേക്ക് കടക്കുന്ന ലൂർദ് ഹോസ്പിറ്റലിന് ലഭിച്ച അംഗീകാരമാണെന്ന് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്വീര പറഞ്ഞു. ഡോക്ടർമാരുടെ ഫാഷൻ ഷോയും വിവിധ മത്സരങ്ങളും നടന്നു. ഫാ. വിമൽ ഫ്രാൻസീസ്, ഡോ. പോൾ പുത്തൂരാൻ, ഡോ. സന്തോഷ് ജോൺ എബ്രഹാം, ഗോൾഡിൻ പീറ്റർ എന്നിവർ സംസാരിച്ചു.