* ഐ.എം.എ. ഡോക്ടേഴ്‌സ് ദിനാചരണം
കൊച്ചി: ഡോക്ടർമാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളും അധിക്ഷേപങ്ങളും ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് യു.എൻ.ജി 20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവ് കോ ഓർഡിനേഷൻ ഡയറക്ടർ ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തിൽ മുതിർന്ന ഡോക്ടർമാരെ ആദരിക്കലും ഡോക്ടേഴസ് ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവരാശിയുടെ ആരോഗ്യ സംരക്ഷണത്തിനായി അഹോരാത്രം പണിയെടുക്കുന്നവരാണ് ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർ. അവർക്കെക്കെതിരെ അനാവശ്യമായി അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുരളി തുമ്മാരുകുടി ആവശ്യപ്പെട്ടു.
ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം.എം. ഹനീഷ് അദ്ധ്യക്ഷത വഹിച്ചു.
മുതിർന്ന ഡോക്ടർമാരായ ബെന്നി തോമസ്, ഇടിക്കുള കെ. മാത്യൂസ്, ടി.എൽ.പി പ്രഭു, ഗ്രേസി തോമസ് എന്നിവരെയും പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഡോക്ടർമാരുടെ കുട്ടികളെയും ആദരിച്ചു.
ഐ.എം.എ കൊച്ചി മുൻ പ്രസിഡന്റ് ഡോ.എസ് . ശ്രീനിവാസ കമ്മത്ത്, പ്രസിഡന്റ് ഇലക്ട് ഡോ. ജേക്കബ് അബ്രാഹം, ഹൗസ് ചെയർമാൻ ഡോ.വി.പി. കുര്യൈപ്പ്, വുമൺ ഐ.എം.എ ചെയർപേഴ്‌സൺ ഡോ. മാരി സൈമൺ, ഐ.എം.എ കൊച്ചി സെക്രട്ടറി ഡോ. ജോർജ് തുകലൻ, ട്രഷറർ ഡോ.സച്ചിൻ സുരേഷ്, ഡോ. അനിത തിലക്, ഡോ. പി. രാമകൃഷ്ണൻ, ഡോ.കെ.ജി.എസ് രാജു, ഡോ. അമ്മു ഭാസ്‌കർ,ഡോ. രമണി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.