പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം ഇരിങ്ങോൾ ശാഖയിൽ ആരംഭിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി ചെയർമാൻ കെ.കെ. കർണനും തയ്യൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം ബിജു വിശ്വനാഥനും നിർവഹിച്ചു. ഇരിങ്ങോൾ ശാഖാ പ്രസിഡന്റ് എം.വസന്തൻ അദ്ധ്യക്ഷനായ യോഗത്തിൽ കാഞ്ഞിരക്കാട് ശാഖാ പ്രസിഡന്റ് പി. മനോഹരൻ, പെരുമ്പാവൂർ ശാഖാ വൈസ് പ്രസിഡന്റ് രാമചന്ദ്രൻ, ഇരിങ്ങോൾ ശാഖാ വൈസ് പ്രസിഡന്റ് സി.വി. ജിനിൽ, ശാഖാ സെകട്ടറി കെ.എൻ. മോഹനൻ, ബോസ് ഞാറ്റും പറമ്പിൽ, എം.എസ്. സുരേഷ്, ടി.കെ.ശിവരാജൻ, വനിതാ സംഘം പ്രസിഡന്റ് ഓമന സുബ്രഹ്മണ്യൻ, വനിതാസംഘം സെകട്ടറി ഉഷാബാലൻ എന്നിവർ സംസാരിച്ചു.