പെരുമ്പാവൂർ: കുന്നത്തുനാട് എക്സൈസ് സർക്കിൾ ടീം പെരുമ്പാവൂർ ടൗൺ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ പി.പി. റോഡിലെ ഒരു ഹോട്ടലിന്റെ സമീപത്തുനിന്ന് കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഒറീസ സ്വദേശി ടാർജൻ പ്രധാനാണ് (38) 4.130 കിലോ കഞ്ചാവുമായി പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ രണ്ടരലക്ഷത്തോളം രൂപ വിലവരും. സർക്കിൾ ഇൻസ്‌പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സലിം യൂസഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.ആർ. അനുരാജ്, അമൽ മോഹൻ, പി.വി. വികാന്ത്, എ.ബി. സുരേഷ് എന്നിവർ പങ്കെടുത്തു.