ചോറ്റാനിക്കര: വായനപക്ഷാചരണത്തോടനുബന്ധിച്ച് കണയന്നൂർ ഗ്രാമീണ വായനശാലയിൽ മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.വി. മധു പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് എം. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ്, ഫ്ലവേഴ്സ് ടിവി ചീഫ് ഓൺലൈൻ എഡിറ്റർ രഞ്ജിത്ത് വെട്ടത്ത് എന്നിവർ സംസാരിച്ചു. കെ.എ. ഷാജൻ, ജിഷ അജിത്ത്, ബിനോജ് വാസു, ഡോ. അജിത്ത്, പി.കെ. സജീവൻ, മുരളി നെടുമ്പള്ളി, പ്രീത ധനപാലൻ എന്നിവർ സംസാരിച്ചു.