ചോറ്റാനിക്കര: തിരുവാങ്കുളം വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും അഹല്യ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച നേത്രചികിത്സാ ക്യാമ്പ് അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജ്യൂബിൾ പൈലി അദ്ധ്യക്ഷനായി. നേത്രദാനത്തെക്കുറിച്ച് സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ്‌ രാംകുമാർ മഠത്തിൽ സംസാരിച്ചു. കൗൺസിലർ എൽസി കുര്യാക്കോസ്, ക്ലബ്‌ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.