edu

കൊച്ചി: സ്കൂൾ വിദ്യാർത്ഥികൾക്കായി വാല്യൂ എഡ്യുക്കേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നൈപുണ്യ വികസന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തേവരയിൽ എറണാകുളം എ.ഇ.ഒ ഡിഫി ജോസഫ് നിർവഹിച്ചു. ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ ആനി സാമുവൽ മുഖ്യപ്രഭാഷണം നടത്തി. ഉമ അച്യുതൻ, സിസ്റ്റ‌ർ ലീന ഗ്രേസ്, മിനി, സജിത ജി. മേനോൻ എന്നിവ‌ർ പ്രസംഗിച്ചു. സ്കൂൾ കിറ്റുകളുടെ വിതരണവും നടന്നു. വിദ്യാർത്ഥികളുടെ ന്യൂമെറിക്കൽ മികവ് പ്രദർശനം, അദ്ധ്യാപകരുടെ നൃത്തം എന്നിവ പരിപാടിക്ക് മിഴിവേകി. കുട്ടികൾക്ക് അവശ്യ നൈപുണ്യ പരിശീലനം നൽകുകയാണ് മുഖ്യലക്ഷ്യം. തിരഞ്ഞെടുത്ത സർക്കാർ- എയ്ഡഡ് സ്കൂളുകളിലെ 460 കുട്ടികളാണ് ആദ്യഘട്ട ഗുണഭോക്താക്കൾ.