കാലടി: കർഷകഭേരിയുടെ ഭാഗമായി സി.പി.എം മലയാറ്റൂർ - നീലീശ്വരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാറ്റൂർ വെസ്റ്റ് ബ്രാഞ്ച് ഏറ്റെടുത്ത് ഒരേക്കറിൽ നടത്തുന്ന നെൽകൃഷിയുടെ വിത്തിടൽ ഉദ്ഘാടനം അങ്കമാലി ഏരിയ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു നിർവ്വഹിച്ചു. പന്തൽക്കൽ പാടശേഖരം എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്കൽ സെക്രട്ടറി പി.എൻ അനിൽകുമാർ അദ്ധ്യക്ഷനായി. കർഷകഭേരി പഞ്ചായത്ത് കൺവീനർ വിജി രജി, കെ.കെ. വത്സൻ, കർഷകഭേരി പഞ്ചായത്ത് കോഓഡിനേറ്റർ പി.ജെ.ബിജു. ജോ.കൺവീനർ കെ.ജെ.ബോബൻ, ബ്രാഞ്ച് സെക്രട്ടറി ടി.എ. ദേവസ്സികുട്ടി, മുതിർന്ന കർഷകൻ സി.പി. ഗോപി എന്നിവർ സംസാരിച്ചു.