kothamangalam

കോതമംഗലം: അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബ്ബ്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ പീസ് വാലിയിൽ ഒരു ലക്ഷം യു.എസ് ഡോളർ (83 ലക്ഷം രൂപ) ചെലവിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നതിനുള്ള ധാരണാപത്രം കൈമാറി. അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രേറ്റർ റോട്ടറിക്ലബ്ബിന്റെ 10-ാം വാർഷികത്തോടനുബന്ധിച്ചാണ് പീസ‌് വാലിയിൽ പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാംഘട്ടമായി 10 ഡയാലിസിസ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളുമാണ് നൽകുന്നത്. ചടങ്ങിൽ റോട്ടറി ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ജോസ് ചാക്കോ മുഖ്യ അതിഥിയായി. അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഗസ്റ്റ്യൻ മുണ്ടാടൻ, പീസ് വാലി ചെയർമാൻ കെ .എ.അബൂബക്കർ, സജീവ് മുണ്ടേത്ത് , ഡയാലിസിസ് സെന്റർ പ്രൊജക്ട് കൺവീനർ നൈജു പുതുശ്ശേരി, അജി ജോസ്,ആൽബി മാത്യു, ശ്രീജിത്ത് തോപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.