st

കാക്കനാട്: തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മത്തിരുനാളും സിറോമലബാർസഭാദിനവും സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്ന് ആഘോഷിക്കും.

രാവിലെ 8.30ന് പതാക ഉയർത്തും. 8.45ന് കുർബാനയ്ക്കു മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ കാർമ്മികത്വം വഹിക്കും. ബിഷപ്പുമാർ, വൈദികർ, മേജർ സുപ്പീരിയർമാർ, സെമിനാരി റെക്ടർമാർ, മേജർ ആർക്കി എപ്പിസ്കോപ്പൽ വികാരിമാർ, സന്യസ്തർ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ സഭയുടെ ഗവേഷണ പഠനകേന്ദ്രമായ ലിറ്റർജിക്കൽ റിസേർച്ച് സെന്റർ തയ്യാറാക്കിയ അപ്പസ്തലേറ്റ് ഒഫ് സെന്റ് തോമസ് ഇൻ ഇന്ത്യ പുസ്തകത്തിന്റെ പ്രകാശനം റാഫേൽ തട്ടിൽ നിർവഹിക്കും.