കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് 9ാം വർഡിലേയ്ക്ക് ആശാപ്രവർത്തകയെ നിയമിക്കുന്നു. 10ാം ക്ളാസ് വിദ്യാഭ്യാസ യോഗ്യതയും വാർഡിലെ സ്ഥിര താമസക്കാരുമായ 25 മുതൽ 45 വയസ് പ്രായമുള്ള വിവാഹിതരായ സ്ത്രീകളെയാണ് നിയമിക്കുന്നത്. താത്പര്യമുള്ളവർ 9ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഇന്റർവ്യൂവിൽ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റ് കോപ്പികളുമായി പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസിൽ ലഭിക്കും. ഫോൺ : 9746737721