തൃപ്പൂണിത്തുറ: പൂത്തോട്ട എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിലുള്ള സ്വാമി ശാശ്വതികാനന്ദ കോളേജിൽ സ്വാമി ശാശ്വതികാനന്ദ സമാധിദിനവും അനുസ്മരണവും നടത്തി. എസ്.എൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ, മുൻ മാനേജർ ഇ.എൻ. മണിയപ്പൻ, സെക്രട്ടറി കെ.കെ. അരുൺകാന്ത്, പ്രിൻസിപ്പൽ പ്രൊഫ. കെ.എസ്. ഉല്ലാസ്, വൈസ് പ്രിൻസിപ്പൽ കെ.എൻ. ശ്രീകാന്ത്, യൂണിയൻ കമ്മിറ്റി മെമ്പർ അഭിലാഷ് കൊല്ലംപറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു. സജീവൻ ശാന്തി പൂജയ്ക്ക് നേതൃത്വം നൽകി.