award
കോതാട് ശ്രീനാരായണ പരസ്പര സഹായ സമിതിയുടെ വിദ്യാഭ്യാസ അവാർഡ്ദാനം കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് നിർവഹിക്കുന്നു

കൊച്ചി: കോതാട് ശ്രീനാരായണ പരസ്പര സഹായസമിതിയുടെ വിദ്യാഭ്യാസ അവാർഡ്ദാനം കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് നിർവഹിച്ചു. സമിതി പ്രസിഡന്റ് എൻ.കെ. ബൈജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻരാജ്, മെമ്പർ ജെയ്‌നി സെബാസ്റ്റ്യൻ, സമിതി സെക്രട്ടറി സിനോഷ്, പ്രോഗ്രാം കോഓർഡിനേറ്റർ ഇ.കെ. സന്തോഷ്, അവാർഡ് ജേതാക്കളായ ഷിയ നൈഷൻ, ഹർഷൽ തോമസ് എന്നിവർ പ്രസംഗിച്ചു.