1
സൗജന്യ പരിശോധന ക്യാമ്പ് കൗൺസിലർ പി.ആർ. രചന ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയും നഗരസഭ പത്തൊമ്പതാം ഡിവിഷനും മാകെയ൪ ഡയഗ്നോസ്റ്റിക്സ് സെന്ററും സംയുക്തമായി സൗജന്യ ഷുഗർ, കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ പരിശോധന ക്യാമ്പ് കൗൺസിലർ പി ആർ രചന ഉദ്ഘാടനം ചെയ്തു. സി.സി.എസ് പ്രസിഡന്റ് സലീം ഷുക്കൂർ, ശിവകുമാർ എസ്.യു, രാജീവ് പള്ളുരുത്തി, അബ്ദുൾ കയ്യും, ഷംസു യാക്കൂബ്, രജനി വിനായകൻ, അനീഷ് കൊച്ചി, കെ.വി. ജയപ്രകാശ് എന്നിവർ സംസാരിച്ചു. വി.എ. സന്തോഷ്, പി.എ. ഫാത്തിമ, എം.എസ്. ഷീബില, ടി.കെ. തനൂജ, പ്രബിൻ ടി.ബി, റൂബിന മജീദ് എന്നിവർ നേതൃത്വം നൽകി.