esaf-logo

കൊച്ചി: ഇസാഫ് ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റായ ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ഇസ്മാകോ) 5,197 ജീവനക്കാർ ഇസാഫ് സ്‌മാൾ ഫിനാൻസ് ബാങ്കിലേക്ക് മാറുന്നു. ഇസാഫ് ഗ്രൂപ്പ് സ്ഥാപനമായ ഇസ്മാകോ ഇനി മുതൽ ബാങ്കിന്റെ കസ്റ്റർമർ സർവീസ് സെന്ററുകൾ മാത്രം കൈകാര്യം ചെയ്യും.
പുതിയ മൈക്രോ ബാങ്കിംഗ് വിഭാഗം പ്രധാനമായും ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കും. ചെറുകിട വായ്പകൾ, കാർഷിക വായ്പകൾ, വാഹന വായ്പ, ഭവന വായ്പ തുടങ്ങിയവ കൈകാര്യം ചെയ്യും. താഴെ തട്ടിലുള്ളവർക്കും ഇടത്തരം വരുമാനക്കാർക്കുമായി പുതിയ ഉൽപ്പന്നങ്ങൾ ആസൂത്രണം ചെയ്യുന്നതായി ഇസാഫ് സ്‌മാൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ പോൾ തോമസ് പറഞ്ഞു.