മട്ടാഞ്ചേരി: എൻ.ജി.ഒ അസോസിയേഷൻ കൊച്ചി ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധാഗ്നി എന്ന പേരിൽ കൊച്ചി താലൂക്ക് ഓഫീസിലേക്ക് മാർച്ചും കൂട്ടധർണയും സംഘടിപ്പിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ഇഗ്നേഷ്യസ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജി രാജീവ് ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്നും, അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം ഇടക്കാല ആശ്വാസം അനുവദിക്കണമെന്നും കെ.ജി രാജീവ് ആവശ്യപ്പെട്ടു. ജില്ലാ ജോ.സെക്രട്ടറി എച്ച്. വിനീത് മുഖ്യ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി സാജു ഉമ്മൻ സ്വാഗതം പറഞ്ഞ യോഗത്തിൽ അനീഷ് കുമാർ കെ.എ, രജീഷ് ജെ., മാക്സൻ എ.എം., ജാൻസി കെ.ജെ., ബിസ്ന ദേവസ്സി, സമ്പത്ത് കുമാർ കെ.എസ്., വിധു വി. എന്നിവർ പ്രസംഗിച്ചു.