പറവൂർ: ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഡി.എ. അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ പറവൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലായ് ഒന്ന് ശമ്പള പരിഷ്കരണദിനമായി ആചരിച്ചു. പറവൂർ മിനി സിവിൽ സ്റ്റേഷന് സമീപത്ത് നടന്ന ധർണ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബാബു ജി. ജയകേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ടോം റക്സ് അദ്ധ്യക്ഷനായി. സെക്രട്ടറി എം.എ. എബി, ജില്ലാ വൈസ് പ്രസിഡന്റ് എസ്.എസ്. അജീഷ്, റോഷൻ പി. നെൽസൺ, വിപിൻ രാജ്, ടി.വി. വിപിൻ, രമേഷ് ബാബു, പി. ഡെയ്സൻ എന്നിവർ സംസാരിച്ചു.