കൊച്ചി: കോടതി ഫീസ് വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള ബാർ കൗൺസിലിന്റെ ആഹ്വാനപ്രകാരം 11ന് അഭിഭാഷകർ കറുത്ത ബാഡ്ജ് ധരിച്ച് ഹാജരാകും. കുടുംബക്കോടതി കേസുകളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള കേസുകളും ഫയൽ ചെയ്യുന്നതിനുള്ള ഫീസാണ് കുത്തനെ വർദ്ധിപ്പിച്ചത്. ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ട് പ്രകാരമാണിത്. കക്ഷികൾക്കും അഭിഭാഷകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വർദ്ധന പിൻവലിക്കണമെന്ന് ബാർ കൗൺസിൽ ആവശ്യപ്പെട്ടു.
ആശങ്കകൾ ജസ്റ്റിസ് മോഹനൻ കമ്മിറ്റിയെ അറിയിച്ചതായും ബാർ കൗൺസിൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജ്കുമാർ പറഞ്ഞു.