ചോറ്റാനിക്കര: തലയോലപ്പറമ്പ് റോട്ടറി ക്ലബ് ജനറൽ ബോഡി പ്രസിഡന്റ്‌ ഡോ എൻ. ശശിയുടെ അധ്യക്ഷതയിൽ കൂടി. റോട്ടറി മുൻ ഡിസ്ട്രിക്ട് 3211 ഗവർണർ കെ. ശ്രീനിവാസൻ സമ്മേളനം ഉദ്ഘാടനം ചെയ്തു . അസിസ്റ്റന്റ് ഗവർണർ എസ്.ഡി. സുരേഷ്ബാബു അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഉയരെ എന്ന പ്രൊജക്ടും ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എൻ. ദിൻരാജ് (സെക്രട്ടറി), ഗിരീഷ്‌കുമാർ (ട്രഷറർ), രാജീവ്‌ (സർജന്റ് അറ്റ് ആംസ്), വിനയൻ (എക്സിക്യുട്ടീവ് കമ്മിറ്റി) സ്ഥാനമേറ്റു. സിനിമാതാരം സജി പൊന്നൻ, കലാഭവൻ കണ്ണനുണ്ണി എന്നിവർ പങ്കെടുത്തു. സെക്രട്ടറി ഷിജോ പി.എസ്, അഡ്വ. ശ്രീകാന്ത് സോമൻ എന്നിവർ സംസാരിച്ചു.