കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ കാരീത്താസ് ഇറ്റാലിയാനയുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കുന്ന സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി 25 കുടുംബങ്ങൾക്ക് കോഴിയും കൂടും വിതരണം ചെയ്തു. എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ് ഉദ്ഘാടനം ചെയ്തു. സഹൃദയ എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സക്കീർ തമ്മനം, ഫാ. സിബിൻ മനയമ്പിളി, ഫാ.ജോസഫ് കൊടിയൻ, പ്രോഗ്രാം ഓഫിസർ കെ. ഒ. മാത്യുസ്, പ്രൊജക്ട് കോഓർഡിനേറ്റർ സെലിൻ പോൾ എന്നിവർ സംസാരിച്ചു. ജോസ് പോൾ പരിശീലനപരിപാടിക്ക് നേതൃത്വം നൽകി.