കോലഞ്ചേരി: റോഡ് മൂടി കാട്, കനാലും റോഡും തിരിച്ചറിയാത്തതിനാൽ അപകടങ്ങൾ വർദ്ധിക്കുന്നു. പെരിങ്ങോൾ സൺഡെ സ്കൂളിന് സമീപത്ത് നിന്ന് ജെ.സി.ഐ ഭവന്റെ മുന്നിലൂടെ കോലഞ്ചേരിയ്ക്ക് പോകുന്ന റോഡിലാണ് അപകടം പതിയിരിക്കുന്നത്. ഇവിടെ റോഡിന് സമീപമുള്ള പെരിയാർ വാലി കനാലിൽ വളർന്നു നിൽക്കുന്ന കാടാണ് അപകടമുണ്ടാക്കുന്നത്. വഴി തിരിച്ചറിയാതെ പോകുന്നവർ കനാലിൽ വീണാണ് അപകടമുണ്ടാകുന്നത്. വഴിയെ കുറിച്ച് അറിയാവുന്ന സമീപവാസികൾ തന്നെ രണ്ട് അപകടങ്ങളിൽപ്പെട്ടു. റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുന്നതിനാൽ ഗട്ടർ വെട്ടിച്ചു മാറ്റുമ്പോഴാണ് അപകടമുണ്ടാകുന്നത്. കാട് വെട്ടിമാറ്റുകയും റോഡ് അറ്റകുറ്റ പണി പൂർത്തിയാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുന്നതിന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ തോമസ്, എം.വി. ബേബി, കെ.എം. ജോർജ്, ഒ.ഐ. തോമസ് എന്നിവർ സംസാരിച്ചു.