തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കുടുംബശ്രീ, സസ്യ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നു. നടക്കാവ് ക്ഷേത്ര മൈതാനത്തുവച്ച് 4,5 തീയതികളിലായി സംഘടിപ്പിക്കുന്ന ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത മുരളിയും സ്റ്റാളുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം അനിതയും നിർവഹിക്കും.

ചന്തയുടെ ഭാഗമായി നടക്കുന്ന പ്രദർശന വിപണന മേളയിൽ കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വൈറ്റില നെല്ല് ഗവേഷണ കേന്ദ്രം, റൈഡ്കോ പിറവം, കൈക്കോ വൈക്കം, സസ്യ ഇക്കോഷോപ്പ്, കുടുംബശ്രീ സി.ഡി.എസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരിക്കും.

ഹൈബ്രിഡ് പച്ചക്കറി തൈകൾ, വിത്തുകൾ, കുരുമുളക് തൈകൾ, സങ്കരയിനം തെങ്ങിൻ തൈകൾ, ചെറുധാന്യ കൃഷിക്കുള്ള വിത്തുകൾ ഫലവൃക്ഷതൈകൾ, ജൈവ ജീവാണുവളങ്ങൾ, കീടനാശിനികൾ, കാർഷിക യന്ത്രങ്ങൾ എന്നിവയുടെ വില്പനയും ഉണ്ടാവും.