മൂവാറ്റുപുഴ: കേരള പൊലീസ് അസോസിയേഷൻ 38-ാമത് എറണാകുളം റൂറൽ ജില്ലാ സമ്മേളനം ഇന്ന് രാവിലെ മൂവാറ്റുപുഴ ടൗൺ ഹാളിൽ ചേരും. രാവിലെ 8.30 ന് പതാക ഉയർത്തൽ. റൂറൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ പി പി എൽദോസ് മുഖ്യാതിഥിയാകും. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ് സംഘടന റിപ്പോർട്ട് അവതരിപ്പിയ്ക്കും. വൈകിട്ട് 4ന് വടംവലി,​ പഞ്ചഗുസ്തി മത്സരങ്ങൾ. 6ന് ചേരുന്ന സാംസ്കാരിക സായാഹ്നം കേരള ടൂറിസം വകുപ്പ് ഡയറക്ടർ പി .ബി .നൂഹ് ഉദ്ഘാടനം ചെയ്യും. സിനിമാ താരം വിഷ്ണു ഉണ്ണികൃഷ്ണൻ വിശിഷ്ടാതിഥിയാകും. എ.ഡി.എസ് .പി ഇൻ ചാർജ് ജിൽസൺ മാത്യു മുഖ്യപ്രഭാഷണം നടത്തും.